ഡിജിറ്റൽ മെമ്മറിയുടെ കണ്ടുപിടുത്തം ടെക്നോളജി ലോകത്തിന് നൽകിയ സൌകര്യങ്ങൾ ചെറുതല്ല. ഏതു തരം ഡാറ്റയും സൂക്ഷിക്കാവുന്ന അവ നമ്മുടെ ഓഡിയോ, വീഡിയോ കാസറ്റുകളെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കുകയും, സിഡി, ഡിവിഡി എന്നിവയെ പ്രചാരത്തിൽ കടത്തി വെട്ടുകയും ചെയ്തു. ഇതിൽ ഏറ്റവും പ്രചാരത്തിലായ ഒന്നാണ് യുഎസ്ബി ഫ്ലാഷ് ഡ്രൈവുകൾ. അവയുടെ ഉപയോഗ സൌകര്യ് കൊണ്ട് അവ ജാതി മത ഭേതമന്യെ ഏവരുടെയും പോക്കറ്റിൽ സ്ഥാനം പിടിച്ചു. ഒരുപാട് രൂപത്തിലും ഭാവത്തിലുമുള്ള ഫ്ലാഷ് ഡ്രൈവുകള്‍ നാം കണ്ടിട്ടുണ്ട്.പല നിറത്തില്‍ ,വലുപത്തില്‍ ,സംഭരണ ശേഷികളില്‍ .എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു ഫ്ലാഷ് ഡ്രൈവ് പുറത്തിരക്കിയിരിക്കുകയാണ് Lacie എന്ന കമ്പനി.
താക്കോല്‍ രൂപത്തിലുള്ള ഈ യു.എസ.ബി ഫ്ലാഷ് ഡ്രൈവിന്റെ പേര് പിറ്റൈറ്റ് എന്നാണ്. ഈ രൂപ സൌന്റര്യം മാത്രമല്ല ഇതിന്റെ പ്രത്യേകത. 100 മീറ്റര്‍ താഴെ വരെ വാട്ടര്‍ പ്രൂഫും വാട്ടര്‍ രസിസ്സ്റ്റന്റുമാണ് Lacie പിറ്റൈറ്റ് കീ. 8GB,16GB,32GB എന്നീ കപ്പാസിറ്റികളില്‍ ഈ ഡ്രൈവ് വിപണിയിലെത്തുന്നു. സ്ക്രാച് രെസിസ്റ്റന്റ് കൂടിയായ ഈ Flash drive ഉപയോഗിക്കാന്‍ വളെര എളുപ്പമാണ്.നമ്മുടെ വീടിന്റെ ചാവി അല്ലെങ്കില്‍ കാറിന്റെ ചാവി എന്നിവ ഈ ഡ്രൈവ്നോടൊപ്പം വച്ചാല്‍ നഷ്ട്ടപെടുമെന്ന പേടി വേണ്ട.ഇതില്‍ സൂക്ഷിച്ചിരിക്കുന്ന ഡാറ്റകളുടെ സുരക്ഷയ്ക്ക് വേണ്ടി AES256 ബിറ്റ് ഡാറ്റ എന്ക്രി പ്ഷനും ഉപയോഗിക്കുന്നുണ്ട്.യു.എസ.ബി 2.0 ആണ് ഇതിന്റെ ഇന്റര്ഫേസ്.ഇതില്‍ 480 mbps വരെ ഇന്റര്ഫേസ് ട്രന്സഫരും ലഭ്യമാണ്.
ഈ ഡ്രൈവിന്റെ നീളം 41mmഉം വീതി 21mmഉം കട്ടി 305mmഉം ആണ്. വിൻഡോസ്, മാക്, ലിനക്സ്, ആൻഡ്രോയിഡ്, ഐ ഒഎസ് തുടങ്ങിയ പ്രമുഖ Operating System ങ്ങളിലെല്ലാം ഇത് പിന്തുണക്കും.
23 ഡോളര്‍ മുതലാണ് ഈ കുഞ്ഞന്‍ ഫ്ലാഷ് ഡ്രൈവിന്റെ വില തുടങ്ങുന്നത്. എന്തും അല്പം വ്യത്യസ്തമായത് ആഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം.
Read more ...