Friday, March 29, 2013

ഔട്ട്‌ലുക്ക്‌ : ഹോട്മെയില്‍ പുതിയ രൂപത്തില്‍



മൈക്രോസോഫ്റ്റ് ന്‍റെ  ഇമെയില്‍ സേവനമായ ഹോട്മെയില്‍ ന്‍റെ പുതിയ അവതാരമാണ് ഔട്ട്‌ലുക്ക്‌.. ...... .,.മുപ്പതു കോടിയോളം ഉപപോക്താക്കാലുള്ള ലോകത്തിലെ പ്രധാന ഇമെയില്‍ സേവനങ്ങളില്‍ ഒന്നായാണ് ഹോട്മെയില്‍.  ,. ഇന്ത്യക്കാരനായ സബീര്‍ ഭാടിയ ആണ് ഹോട്മെയില്‍ ന്‍റെ ഉപജ്ഞാതാവ്.
സൗജന്യ ഇ-മെയിൽ സേവനം എന്ന ആശയം ലോകത്തിന് പരിചയപ്പെടുത്തിയത് ഹോട്ട് മെയിൽ ആയിരുന്നു.വെറും മൂന്ന് ലക്ഷം ഡോളർ മാത്രം മുടക്കി ജാക്ക് സ്മിത്തും ഭാട്ടിയയും കൂടി തുടങ്ങിയ ഹോട്ട്മെയിൽ 400 ദശലക്ഷം ഡോളറിനാണ് ഭാട്ടിയ മൈക്രോസോഫ്റ്റിന്‌ വിറ്റത്.പിന്നീടു മൈക്രോസോഫ്റ്റ് ഹോട്മെയിലില്‍ ഒരു പാട് മാറ്റങ്ങള്‍ വരുത്തി.ഇപ്പോഴിതാ ഹോട്മെയില്‍ ന്‍റെ പേരും രൂപവും ഭാവവുമെല്ലാം മാറ്റി ഔട്ട്‌ ലുക്ക്‌ ആയി എത്തിയിരിക്കുന്നു.ആധുനിക രൂപത്തോടൊപ്പം ഒട്ടനവതി സവിശേഷതകളും മൈക്രോസോഫ്റ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നു .ഏറ്റവും വലിയ പ്രത്യേകത മൈക്രോസോഫ്ട്‌ ന്‍റെ പുതിയ ഒ.എസ് ആയ വിന്‍ഡോസ്‌  8  ന്‍റെ  പ്രധാന ആകര്‍ഷണമായ സ്റ്റാര്‍ട്ട്‌ ന്‍റെ രൂപത്തില്‍ ഒരു ടാസ്ക് ബാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ്.
TaskBar like Windows8 Start Button

Chating in Facebook
 കൂടാതെ പ്രശസ്ത സോഷ്യല്‍ വെബ്‌ സൈറ്റുകളായ ഫേസ്ബുക്ക്,ട്വിറ്റെര്‍,ലിങ്കെദ് ഇന്‍ തുടങ്ങിയ വെബ്‌ സൈറ്റുകളില്‍ നിന്നുള്ള അപ്ഡേറ്റ് കളും ഫേസ്ബുക്ക് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യലും skype വീഡിയോ ചാറ്റും   ഔട്ട്‌ലുക്കിനെ മറ്റു ഇമെയില്‍ സൈറ്റുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.


unlimited storage മറ്റൊരു പ്രത്യേകതയാണ്. ഇപ്പോള്‍  ഹോട്മെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് upgrade ചെയ്യാനുള്ള അവസരം മൈക്രോസോഫ്റ്റ് ഒരുക്കിയിട്ടുണ്ട്.നമ്മള്‍ ഇമെയില്‍ അയക്കുമ്പോള്‍ attachment ആക്കിയ ചിത്രങ്ങള്‍ സ്ലൈഡ് ഷോ ആയി കാണാനും സാധിക്കും.ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഗൂഗിളിന്‍റെ ജിമെയില്‍ നു ഇതൊരു വലിയ തിരിച്ചടിയാകുമെന്നതില്‍ സംശയിക്കേണ്ടതില്ല.



Attachments viewing in Slideshow



Share This Post →

No comments:

Post a Comment

Powered By Blogger |   Design By Seo Blogger Templates
DMCA.com